ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ജില്ലാ ആസ്ഥാനത്തിനു സമീപത്തായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 1982 വരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ട താലൂക്കില്‍, 1937-ല്‍ ആണ് ഇലന്തൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. ഈ പഞ്ചായത്തിന്റെ തെക്ക് ചെന്നീര്‍ക്കര പഞ്ചായത്തും, കിഴക്കുഭാഗം പത്തനംതിട്ട മുനിസിപ്പാലിറ്റിയും, വടക്കുഭാഗം നാരങ്ങാനം പഞ്ചായത്തും, പടിഞ്ഞാറുഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തുമാണ് അതിരുകള്‍ തീര്‍ത്തിട്ടുള്ളത്. ഉയരമുള്ള പ്രദേശങ്ങളും പാടങ്ങള്‍ ചേര്‍ന്ന മേഖലയും കുന്നുകളും ഉള്‍പ്പെടുന്ന ഭൂപ്രദേശം ഇവിടെ കാണാം.ഇലന്തൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും ഒരു കാര്‍ഷികഗ്രാമമാണ്. കുന്നുകളും, സമതലങ്ങളും, നെല്‍പ്പാടങ്ങളും, താഴ്വരകളും, നാമമാത്രമായ ചതുപ്പുനിലങ്ങളും ഉള്‍പ്പെട്ട മനോഹരമായ ഒരു കാര്‍ഷിക ഗ്രാമമാണ് ഇലന്തൂര്‍.