ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചെന്നീര്‍ക്കര സ്വരൂപവും, പന്തളവും, ആറന്‍മുളയും ചുറ്റും നില്‍ക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകള്‍ അനവധിയുണ്ട്. ആദ്യകാലസംസ്കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. തമിഴിന്റേയും സംസ്കൃതത്തിന്റേയും സ്വാധീനത്തില്‍നിന്ന് മലയാളഭാഷ മോചിതമാവുന്നതിന് മുമ്പ് സ്വീകരിച്ച പദങ്ങളുടെ അവിശിഷ്ടങ്ങള്‍ ഈ ഗ്രാമത്തിന്റെ പേരിനെ ചൂഴ്ന്നു നില്‍ക്കുന്നു. “ഊര് “ എന്ന പദം ചേര്‍ന്നു വരുന്ന ഇലന്തൂര് “ഇല്ലത്തൂര്” ആയിരുന്നു. ബ്രാഹ്മണ സമൂഹത്തിന്റെ താവളമായിരുന്നു ഈ ഗ്രാമം. പാണ്ഡ്യദേശത്തില്‍നിന്നും പന്തളത്തു കുടിയേറി സിംഹാസനമുറപ്പിച്ച രാജവംശത്തിന്റെ സ്വപ്നഭൂമിയായിരുന്നു ഇവിടം. കുന്നുകളും, താഴ്വരകളും കൈത്തോടുകളും ഏറെയുള്ള ഇവിടം സമ്പുഷ്ടമായ കൃഷിഭൂമിയായിരുന്നു. ഭൂമിയുടെ ആധിപത്യം ബ്രാഹ്മണ-നായര്‍ മേധാവിത്വത്തിന്റെ അധീശത്വത്തിലായിരുന്ന കാലത്തും വളരെ പ്രശ്സതമായ ഒരു കാര്‍ഷിക ചരിത്രം ഇലന്തൂരിന്നുണ്ട്....
കൂടുതൽ വായിക്കുക